---
title: "കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട"
english_title: "Massive drug bust in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306212/Massive drug bust in Kannur"
published_at: "2025-08-03T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f434f567da_IMG-20250803-WA0087.jpg"
keywords: []
---

# കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട

> **Lead Summary:** കണ്ണൂരിൽ 45 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കക്കാട് ശാദുലിപ്പള്ളി സ്വദേശി യാസർ അറാഫത്തിനെയാണ് പിടികൂടിയത്.

## Article Content

കണ്ണൂരിൽ 45 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കക്കാട് ശാദുലിപ്പള്ളി സ്വദേശി യാസർ അറാഫത്തിനെയാണ് പിടികൂടിയത്.

കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണർ പി. നിതിൻ രാജിന്റെയും എ.സി.പി. പ്രദീപൻ കണ്ണിപ്പൊയിലിൻ്റെയും നിർദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് വാഹനത്തിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത് പ്രതിയുടെ പോക്കറ്റിൽ നിന്നും വീട്ടിൽ നിന്നുമാണ് മയക്ക് മരുന്ന് പിടികൂടിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306212/Massive drug bust in Kannur)